ആന്റണിയുടെ പ്രസ്താവന യുഡിഎഫിന് വിനയാവുന്നു

കോണ്‍ഗ്രസ് മുന്നണികള്‍ ഭരിയ്ക്കുന്ന ആന്ധ്രയിലും മഹാരാഷ്ട്രയിലും കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ എന്തു കൊണ്ട് കഴിയുന്നില്ലെന്ന ചോദ്യമാണ് സിപിഎം നേതാക്കള്‍ ഉയര്‍ത്തുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യയിലാകെ രണ്ടരലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്തത് എന്തുകൊണ്ടാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി ചോദിച്ചു. മാനന്തവാടിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് പിണറായി ആന്റണിയുടെ പ്രസ്താവനെയ ചോദ്യം ചെയ്തത്.
രണ്ടു രൂപയ്ക്ക് അരി പദ്ധതി മുടക്കിയവര്‍ അന്നം മുടക്കികളാണ്. തിരഞ്ഞെടുപ്പാവുമ്പോള്‍ എന്തും പറയാമെന്നാണ് ആന്റണി കരുതുന്നത്. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുമെന്നും പിണറായി പറഞ്ഞു. കേരളത്തില്‍ തിരഞ്ഞെടുപ്പ ്പ്രചാരണത്തിനെത്തിയ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും കര്‍ഷക ആത്മഹത്യ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്












Click it and Unblock the Notifications