കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴ വാങ്ങുന്നത് കണ്ടെന്ന് പറഞ്ഞ സുധാകരനെതിരെ കേസ്

  • By Ajith Babu
Google Oneindia Malayalam News

K Sudhakaran
തിരുവനന്തപുരം: സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നതിന് സാക്ഷിയാണെന്ന വിവാദപരാമര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ. സുധാകരനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു.

പൂജപ്പുര വിജിലന്‍സ് യൂണീറ്റാണ് സ്വമേധയാ കേസ് എടുത്തത്. അഴിമതി നിരോധന നിയമപ്രകാരമാണ് വിജിലന്‍സ് കേസെടുത്തിരിക്കുന്നത്.

പൊതുപ്രവര്‍ത്തകന്റെ ചുമതല നിറവേറ്റിയില്ലെന്നും കുറ്റകൃത്യത്തിന് കൂട്ടുനിന്നെന്നും സംഭവം അന്വേഷണ ഏജന്‍സികളെ അറിയിച്ചില്ലെന്നുമാണ് സുധാകരനെതിരെയുള്ള കുറ്റങ്ങള്‍. കൊട്ടാരക്കരയില്‍ ആര്‍. ബാലകൃഷ്ണയ്ക്ക് നല്‍കിയ സ്വീകരണപരിപാടിയിലാണ് സുധാകരന്‍ മാസങ്ങള്‍ക്ക് മുന്‍പ് വിവാദമായ പ്രസ്താവന നടത്തിയത്.

വിവാദം കത്തിക്കാളിയതോടെ താന്‍ ആലങ്കാരികമായി പ്രയോഗിച്ച ഭാഷയാണതെന്ന വിശദീകരണവുമായി സുധാകരന്‍ പ്രശ്‌നത്തില്‍ നിന്നും തലയൂരാന്‍ ശ്രമിച്ചിരുന്നു. കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് ഹൈക്കോടതി ഉത്തരവ് മറികടന്ന് ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ വേണ്ടി സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് താന്‍ കണ്ടെന്നായിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്‍.

English summary
The Vigilance has on Sunday registered a case against Congress MP K Sudhakaran for his controversial statement that he was witness to a Supreme Court judge being bribed about 15 years back. The case has been registered under the anti-corruption Act by the Vigilance Poojappura unit.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X