ഗംഗാ നദിയില്‍ 2 മലയാളികള്‍ മുങ്ങിമരിച്ചു
കോഴിക്കോട്: പഠനക്യാമ്പിന് പോയ രണ്ടു വിദ്യാര്‍ത്ഥികള്‍ ഹരിദ്വാറില്‍ ഗംഗയില്‍ മുങ്ങി മരിച്ചു. കോഴിക്കോട് ബാലുശ്ശേരി ഓരത്ത് ദിലീപ് കുമാറിന്റെ മകന്‍ ഋഷികേശ് (15), തിരുവനന്തപുരം ദേശാഭിമാനി ചീഫ് സബ് എഡിറ്റര്‍ ശാസ്തമംഗലം ഇലങ്കന്‍ ഗാര്‍ഡനില്‍ ഉണ്ണികൃഷ്ണന്‍ നായരുടെ മകന്‍ കുഞ്ഞുണ്ണി (14) എന്നിവരാണ് ഞായറാഴ്ച വൈകുന്നേരം ഹരിദ്വാറിലെ ഗംഗാഘട്ട് പ്രദേശത്ത് മുങ്ങി മരിച്ചത്.
സ്വാമി സന്ദീപ് ചൈതന്യയുടെ സ്‌കൂള്‍ ഓഫ് ഭഗവത് ഗീതയുടെ ആഭിമുഖ്യത്തില്‍ ഹിമാലയത്തില്‍ നടക്കുന്ന ബാലഗ്രാമം ക്യാമ്പില്‍ പങ്കെടുക്കാന്‍ ശനിയാഴ്ചയാണ് 65 കുട്ടികള്‍ അടങ്ങിയ സംഘം തിരുവനന്തപുരത്തു നിന്ന് ഹരിദ്വാറിലെത്തിയത്.
ഗംഗയില്‍ കുളിക്കാനിറങ്ങിയ കുട്ടികളില്‍ ചിലര്‍ ഒഴുക്കില്‍പ്പെട്ടു. മറ്റുള്ള കുട്ടികളെ രക്ഷപ്പെടുത്തിയെങ്കിലും ഋഷികേശും കുഞ്ഞുണ്ണിയും മുങ്ങിപ്പോവുകയായിരുന്നു.












Click it and Unblock the Notifications