മണിച്ചന്റെ ജീവപര്യന്തം ശരിവെച്ചു

2000 ഒക്‌ടോബറിലാണ് 31 പേരുടെ മരണത്തിനിടയാക്കിയ മദ്യദുരന്തമുണ്ടായത്. കേസില്‍ വിചാരണക്കോടതിയാണ് ഇവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഹൈക്കോടതി ഈ ശിക്ഷ ശരിവക്കുകയും ചെയ്തിരുന്നു. ഇതിനെതിരേയാണ് മണിച്ചനുള്‍പ്പെടെ അഞ്ച് പ്രതികളും കോടതിയെ സമീപിച്ചത്.
കേസില്‍ സംസ്ഥാന സര്‍ക്കാരിനെയും സുപ്രീംകോടതി വിമര്‍ശിച്ചു. ഇത്തരം ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ലെങ്കില്‍ അടിയന്തരമായി ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
രാഷ്ട്രീയക്കാരെയും പോലീസുദ്യോഗസ്ഥരെയും മണിച്ചന്‍ വിലയ്ക്ക് വാങ്ങിയതായും ഇത് ഗുരുതരമായ സ്ഥിതിയാണെന്നും കോടതി നിരീക്ഷിച്ചു. പാവങ്ങളാണ് ഇത്തരം ദുരന്തത്തിന്റെ ഇരയെന്നും കോടതി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications