സായി ബാബയുടെ നില ഗുരുതരമായി തുടരുന്നു

ഇപ്പോള്‍ അദ്ദേഹം വെന്റിലേറ്ററിലാണ്. കിഡ്‌നിയുടെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഡയാലിസിസ് തുടരുന്നുണ്ട്. കരളിലും നെഞ്ചിലും അണുബാധയെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സകളോട് അദ്ദേഹത്തിന്റെ ശരീരം പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
വിദഗ്ധ ഡോക്ടര്‍മാര്‍ സദാസമയവും അദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ഹൃദയമിടിപ്പ് പ്രശ്‌നത്തിലായതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ നേരത്തേ പേസ്‌മേക്കര്‍ ഘടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലും വിദേശത്തുമുള്ള ആയിരക്കണക്കിന് ഭക്തര്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥനകള്‍ നടത്തുകയാണ്. ഇതിനിടെ ബാബയുടെ പിന്‍ഗാമിയാരെന്നകാര്യത്തിലും നൂറുകോടിയോളം വരുന്ന സ്വത്ത് വകകളുടെ കാര്യത്തിലും പ്രശാന്തിനിലയില്‍ തര്‍ക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications