കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആകാശത്ത് ഇന്ന് ശനിയെ തെളിഞ്ഞുകാണാം

  • By Lakshmi
Google Oneindia Malayalam News

Saturn
ദില്ലി: തിങ്കളാഴ്ച ശനി ഗ്രഹത്തെ പൂര്‍വ്വാധികം ശോഭയോടെ ദര്‍ശിക്കാന്‍ കഴിയും. അര്‍ധരാത്രിയോടെ ഏറ്റവും പ്രകാശമുള്ള ജ്യോതിര്‍ഗോളമായി തിളങ്ങുന്ന ശനിയെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുമെന്നാണ് വാനനിരീക്ഷകര്‍ പറയുന്നത്.

ശനിയുടെ ചുറ്റുമുള്ള പ്രകാശവലയവും തെളിഞ്ഞുകാണാന്‍ കഴിയുമെന്നാണ് വാനനിരീക്ഷകര്‍ പറയുന്നത്. വൈകീട്ട് 6.30ന്‌ശേഷം കിഴക്കന്‍ ചക്രവാളത്തില്‍ ശനിയെ ദര്‍ശിക്കാന്‍ കഴിയും.

ഭൂമിയും സൂര്യനും ശനിയും നേര്‍രേഖയില്‍ വരുന്നതാണ് ശനിയുടെ തിളക്കം കൂടാനും കൂടുതല്‍ വ്യക്തമായി കാണാനും കാരണമാകുന്നത്. മെയ് വരെ രാത്രി കാലത്ത് ശനിയെ കൂടുതല്‍ തെളിച്ചത്തോടെ കാണാനാകുമെന്ന് വാനനിരീക്ഷകര്‍ പറയുന്നു.

378.1 ദിവസം പിന്നിടുമ്പോഴാണ് ഈ പ്രതിഭാസം ആകാശത്ത് ദൃശ്യമാവുക. 2012 ഏപ്രില്‍ പതിനഞ്ചിനായിരിക്കും ഇനി ഈ പ്രതിഭാസം സംഭവിക്കുക. 2010ല്‍ മാര്‍ച്ച് 22നായിരുന്നു ഈ പ്രതിഭാസമുണ്ടായത്.

ഭൂമിയില്‍ നിന്നും ഏതാണ്ട് 140കോടി കിലോമീറ്റര്‍ അകലെയാണ് ശനി സ്ഥിതിചെയ്യുന്നത്. നഗ്നനേത്രം കൊണ്ട് കാണാവുന്ന ഏറ്റവും അകലെയുള്ള ഗ്രഹമാണിത്. ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം തുടങ്ങിയവയാണ് ദൂരദര്‍ശനിയില്ലാതെ കാണാവുന്ന മറ്റു നാലു ഗ്രഹങ്ങള്‍.

English summary
On Monday the Lord of the Rings Saturn, will be brightest and biggest in the night sky making it visible to the naked eye. The planet with multiple rings will be visible as a bright object until May providing a great opportunity for star lovers to view it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X