പിള്ളയ്ക്ക് വീട്ടില്‍ നിന്നുള്ള ഭക്ഷണം നല്‍കിയില്ല
തിരുവനന്തപുരം: ഇടമലയാര്‍ക്കേസില്‍ ശിക്ഷിക്കപ്പെട്ട് സെന്‍ട്രല്‍ ജയിലില്‍ക്കഴിയുന്ന ആര്‍.ബാലകൃഷ്ണ പിള്ളയ്ക്ക് വീട്ടില്‍നിന്നുള്ള ഭക്ഷണം നിഷേധിച്ചതായി പരാതി. പകരം, ശാരീരികപീഡകളാല്‍ വലയുന്ന തനിക്ക് ജയിലില്‍ നിന്നുള്ള കഞ്ഞിയാണ് നല്‍കിയതെന്നാണ് ബാലകൃഷ്ണ പിള്ളയുടെ പരാതി.
എന്നാല്‍ വീട്ടില്‍ നിന്നുകൊണ്ടുവരുന്ന ഭക്ഷണം ജയിലില്‍ പരിശോധിക്കുന്നതില്‍ പ്രതിഷേധിച്ച് പിള്ള ഇനി ജയിലില്‍ നിന്നുള്ള ഭക്ഷണം മാത്രം മതിയെന്ന നിലപാടെടുക്കുകയായിരുന്നുവെന്നാണ് സൂചന.
ഒന്നര മാസമായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പിള്ളയ്ക്കു വീട്ടില്‍നിന്നു ഭക്ഷണം എത്തിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം മുതല്‍ ഈ ഭക്ഷണം പരിശോധനയ്ക്കു ശേഷമാണ് അദ്ദേഹത്തിനു ലഭിക്കുന്നത്. അതാണു പിള്ളയെ പ്രകോപിപ്പിച്ചത്.
ഞായറാഴ്ച കൊണ്ടുവന്ന പ്രാതല്‍ മടക്കി അയച്ച അദ്ദേഹം ഉച്ചയ്ക്കു ജയിലില്‍നിന്നുള്ള കഞ്ഞിയാണു കഴിച്ചത്. കുറച്ചു ദിവസങ്ങളായി നെഞ്ചുവേദനയും കാലിലെ നീരും പിള്ളയ്ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ജയിലില്‍ എ ക്‌ളാസ് സൌകര്യങ്ങള്‍ ലഭ്യമാക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും അതൊന്നും ലഭ്യമാക്കിയിട്ടില്ലെന്ന് പിള്ള നേരത്തേ പരാതിപ്പെട്ടിരുന്നു.












Click it and Unblock the Notifications