വനിതാ ഡോക്ടറെ മെഡിക്കല്‍ ഓഫീസര്‍ അപമാനിച്ചു
ബുന്ദി(രാജസ്ഥാന്‍): ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വനിതാ ഡോക്ടറെ അപമാനിച്ചതായി പരാതി. സംഭവത്തില്‍ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
മാര്‍ച്ച് 30ന് ജോലിസ്ഥലത്തുവെച്ച് മെഡിക്കല്‍ ഓഫീസര്‍ ഹേംരാജ് നിയാര്‍ത തന്നെ അപമാനിച്ചുവെന്ന്് കാണിച്ച് ഡോക്ടര്‍ അനുപമ പാണ്ഡെയാണ് പരാതി നല്‍കിയിരിക്കുന്നത്.
താന്‍ സര്‍വ്വീസിലുള്ള കാലത്തോളം അനുപമയെ ജോലിചെയ്യാന്‍ അനുവദിക്കില്ലെന്ന് ഹേം രാജ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
പാണ്ഡെയ്‌ക്കെതിരെ മുന്‍പും ഇത്തരം ആരോപണം ഉയര്‍ന്നിട്ടുള്ളതായി സൂചനയുണ്ട്. ജോലിതേടിയെത്തിയ ഒരു വിധവയെ ഇയാള്‍ മാനഭംഗപ്പെടുത്തിയെന്നാണ് ആരോപണം.
ഉന്നതരുടെ ഉടപെടലിനെ തുടര്‍ന്ന് സ്ത്രീ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിഞ്ഞുവെങ്കിലും സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ സംഭവത്തില്‍ ഇതേവരെ അന്വേഷണം പൂര്‍ത്തിയായിട്ടില്ല.












Click it and Unblock the Notifications