കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമാ അത്തെ സമീപിച്ചുവെന്ന് പിണറായി

  • By Ajith Babu
Google Oneindia Malayalam News

Pinarayi Vijayan
കണ്ണൂര്‍: ജമാ അത്തെ ഇസ്ലായുമായി താന്‍ മുന്‍കൈയ്യെടുത്ത് യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

അവര്‍ തന്നെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. അവരുടെ ആവശ്യപ്രകാരമാണു ചര്‍ച്ച നടത്തിയത്. എല്‍ഡിഎഫിനോടുള്ള സമീപനത്തെക്കുറിച്ചു ജമാഅത്തെ ഇസ് ലാമിയാണു വ്യക്തമാക്കേണ്ടതെന്നും പിണറായി പറഞ്ഞു. കണ്ണൂരില്‍ തെരഞ്ഞെടുപ്പു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമാ അത്തെ ഇസ്ലാമി എല്‍.ഡി.എഫിനെ പിന്തുണയ്ക്കണമോയെന്ന് തീരുമാനിക്കേണ്ടത് അവരാണ്. സിപിഎം ജമാ അത്തെയുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ എല്‍.ഡി.എഫുമായുള്ള ബന്ധത്തെ കുറിച്ച് വ്യക്തമാക്കേണ്ടത് ആ സംഘടനയാണ്. അവര്‍ ഞങ്ങളെ സമീപിച്ചതിന് രമേശ് ചെന്നിത്തലയും യു.ഡി.എഫും വേവലാതിപ്പെടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

English summary
I’ve not held any discussions with Jamaat-e-Islami, said CPM state secretary Pinarayi Vijayan. But, they approached me and I’ve explained to them LDF’s stand, he said during an election campaign in Pazhayangadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X