Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപമുഖ്യമന്ത്രി സ്ഥാനം വേണ്ട: കുഞ്ഞാലിക്കുട്ടി

Kunjalikutty
ചാവക്കാട്: തലയില്‍വച്ചുകെട്ടിയാലും തനിയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വേണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി.

യുഡിഎഫ് ജയിച്ചാല്‍ കുഞ്ഞാലിക്കുട്ടിയെ ഉപമുഖ്യമന്ത്രിയാക്കാമെന്ന് ഉമ്മന്‍ചാണ്ടി വാക്കുനില്‍കിയിട്ടുണ്ടെന്ന വിഎസ് അച്യുതാനന്ദന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

ഇത്തരം പ്രസ്താവനകളിലൂടെ യുഡിഎഫ് ഭരണത്തിലെത്തുമെന്ന് വിഎസ് ഉറപ്പിച്ചിരിക്കുകയാണെന്ന് തോന്നുമെന്നും ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവേ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഭരണം കിട്ടിയാല്‍ ഞാന്‍ ഉപമുഖ്യമന്ത്രിയാകുന്ന തരത്തിലുള്ള ഒരു ചര്‍ച്ചയും യുഡിഎഫില്‍ നടന്നിട്ടില്ല. പൂട്ടും താക്കോലുമായി നടക്കുന്ന വിഎസ് ആരെയെങ്കിലും പൂട്ടിയിടാന്‍ തക്കം പാര്‍ത്ത് നടക്കുകയാണ്- കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

കുഞ്ഞാലിക്കുട്ടി ഏതെങ്കിലും കാരണവശാല്‍ ജയിക്കുകയാണെങ്കില്‍ അദ്ദേഹത്തെ ഉപമുഖ്യമന്ത്രിയാക്കാമെന്ന് രഹസ്യഉറപ്പ് കോണ്‍ഗ്രസ് ലീഗിന് നല്‍കിയിട്ടുണ്ടെന്നായിരുന്നു വിഎസിന്റെ ആരോപണം.

മത്സരിക്കാനുള്ള സീറ്റ് 24ല്‍ ഒതുക്കാന്‍ ലീഗ് സമ്മതിച്ചത് ഈ വ്യവസ്ഥയോടെയാണെന്നും ഇക്കാര്യത്തില്‍ കോണ്‍ഗസ് നേതാക്കള്‍ സോണിയ ഗാന്ധിയില്‍ നിന്നും ഉറപ്പ് വാങ്ങിയിട്ടുണ്ടെന്നും. അദ്ദേഹം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+