സിന്ധു ജോയിയെ അജ്ഞാതര്‍ പിന്തുടര്‍ന്നു

സിന്ധുവിന്റെ സംരക്ഷണച്ചുമതല ഇപ്പോള്‍ ആറു പേരടങ്ങുന്ന സേവാദള്‍ പ്രവര്‍ത്തകര്‍ക്കാണ്. ഞായറാഴ്ച മുതല്‍ പോലീസ് സംരക്ഷണവും നല്‍കി. സിന്ധുവിന്റെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയുടെ ചാര്‍ട്ട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രചാരണയോഗസ്ഥലത്തും സിന്ധു ജോയിയുടെ വാഹനത്തോടൊപ്പവും ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലെ സിവില്‍ ഓഫീസര്‍മാരാണു സുരക്ഷയ്ക്കുള്ളത്.
പാലക്കാട്ടുനിന്നു മലപ്പുറത്തേക്കു വനിതാപ്രവര്‍ത്തകര്‍ക്കൊപ്പം കാറില്‍ വരുമ്പോള്‍ അജ്ഞാതസംഘം പിന്തുടരുകയായിരുന്നുവെന്നാണ് സിന്ധുവിന്റെ പരാതിയില്‍ പറയുന്നത്. കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള കാറിലാണ് ഈ സംഘം സഞ്ചരിച്ചതത്രേ. കാറില്‍ എട്ടോളം പേര്‍ ഉണ്ടായിരുന്നുവെന്നും ഒറ്റപ്പാലത്തിനടുത്തുള്ള പെട്രോള്‍ പമ്പില്‍ തന്റെ കാറില്‍ ഇന്ധനം നിറച്ചുകൊണ്ടിരിക്കേയാണ് അജ്ഞാത സംഘത്തിന്റെ കാര്‍ ശ്രദ്ധയില്‍പെട്ടതെന്നും സിന്ധു പറയുന്നു.
കാര്‍ പിന്തുടരുന്നത് തുടര്‍ന്നപ്പോള്‍ ഭീതികാരണം സിന്ധുവിന്റെ കാര്‍ ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷനിലേയ്ക്ക് കയറ്റിയാണ് രക്ഷപ്പെട്ടത്.
സിപിഎം വിട്ട ശേഷം മൊബൈല്‍ ഫോണിലേക്ക് നിരന്തരമായി അശ്ലീല എസ്.എം.എസുകളും ഭീഷണിയും വന്നുകൊണ്ടിരിക്കുകയാണെന്ന് സിന്ധു നേരത്തേ പറഞ്ഞിരുന്നു. ഇക്കാര്യം കാണിച്ച് രമേശ് ചെന്നിത്തല വഴി ഡിജിപിക്കു സിന്ധു പരാതിയും നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് പുതിയ സംഭവം.












Click it and Unblock the Notifications