കൈക്കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം; യുവതി പിടിയില്‍
താമരശ്ശേരി: ദാരിദ്ര്യത്തെത്തുടര്‍ന്ന് നവജാതശിശിവിനെ വില്‍ക്കാന്‍ ശ്രമിച്ച യുവതി പൊലീസ് പിടിയിലായി. പൊലീസ് ഇവരെ പിന്നീട് ശരണാലയത്തില്‍ ഏല്‍പ്പിച്ചു.
കോഴിക്കോട് ജില്ലയിലെ താമരശേരി താലൂക്ക് ആശുപത്രിയിലാണ് ഒരുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ വില്‍ക്കാന്‍ ശ്രമിച്ചത്. നന്മണ്ട സ്വദേശിനിയയാ യുവതി ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ആശുപത്രി പരിസരത്തെത്തിയത്.
ഒപി ബ്ലോക്കിന് മുന്നില്‍ നില്‍ക്കുന്ന ഇവരെ കണ്ട് സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാര്‍ അടുത്തുചെന്ന് കാര്യമന്വേഷിച്ചു. കുഞ്ഞിനെ വളര്‍ത്താന്‍ നിവൃത്തിയില്ലെന്നും അതിനാല്‍ വില്‍ക്കാന്‍ കൊണ്ടുവന്നതാണെന്നും യുവതി അറിയിക്കുകയായിരുന്നു.
2000 രൂപ നല്‍കിയാല്‍ കുട്ടിയെ തരാമെന്നും അറിയിച്ചു. തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ താമരശ്ശേരി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്തശേഷം പോലീസ് ഇവരെ കോഴിക്കോട് സെന്റ് വിന്‍സെന്റ് ഹോമിലാക്കി.
യുവതിക്കൊപ്പം ആറുവയസ്സുള്ള മകളുമുണ്ടായിരുന്നു. ഒമ്പത് വയസ്സുള്ള ഒരാണ്‍കുട്ടികൂടിയുണ്ടെന്ന് യുവതി പോലീസിനോട് പറഞ്ഞു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി ഒന്നാംക്ലാസ്സിലും മൂത്ത കുട്ടി അഞ്ചാംക്ലാസ്സിലും പഠിക്കുകയാണ്.
ജോലിക്കുപോകുമ്പോള്‍ ഇളയ കുട്ടിയെ നോക്കാനാളില്ലെന്നും തങ്ങളെ ആരും സംരക്ഷിക്കാനില്ലെന്നും പറഞ്ഞ യുവതി ഇക്കാരണത്താലാണ് കൈക്കുഞ്ഞിനെ വില്‍ക്കാനൊരുങ്ങിയതെന്നും പോലീസിനോട് പറഞ്ഞു.












Click it and Unblock the Notifications