കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമാ അത്തെയുമായി സിപിഎമ്മിന് ബന്ധമുണ്ടോ?

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജമാ അത്തെ ഇസ്ലാമിയുമായി രഹസ്യ ചര്‍ച്ച നടത്തിയ സിപിഎം നിലപാട് അവസരവാദ രാഷ്ട്രീയത്തിന് ഉദാഹരണമാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിയുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ടോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ സുധാകരനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കണമെന്ന്

മുസ്ലീം ലീഗ് ആവശ്യപ്പെട്ടെന്ന മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോപണം അദ്ദേഹം നിഷേധിച്ചു. ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടിട്ടില്ല. ലീഗിന് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കുമെന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കാനുള്ള ജമാ അത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പൊളിറ്റിക്കല്‍ സെക്രട്ടറിയും അഖിലേന്ത്യാ പ്രതിനിധി സഭാ അംഗവുമായ ഹമീദ് വാണിമേല്‍ സംഘടനയില്‍ നിന്ന് ഞായറാഴ്ച രാജിവെച്ചിരുന്നു.

English summary
KPCC chief Ramesh Chennithala on Monday said that the UDF has not promised the deputy chief minister post to the Muslim League if voted to power.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X