കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസ്‌ക്രീം കേസ് വിഎസിന്റെ നിരീഷണത്തില്‍

  • By Ajith Babu
Google Oneindia Malayalam News

VS
തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൗഫിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടുള്ള കേസന്വേഷണം ഇനി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നേരിട്ടുളള നിരീക്ഷണത്തില്‍. ആഴ്ചതോറും അന്വേഷണപുരോഗതി റിപ്പോര്‍ട്ട് തനിക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി അന്വേഷണസംഘത്തലവന്‍ വിന്‍സെന്‍ എം പോളിനോട് ആവശ്യപ്പെട്ടു.

കേസിന്റെ നിയമസാധുതയെക്കുറിച്ച് മുഖ്യമന്ത്രി നിയമോപദേശം തേടിയിരുന്നു. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ ശാന്തിഭൂഷണ്‍, സുശീല്‍ കുമാര്‍ എന്നിവരോടാണ് മുഖ്യമന്ത്രി നിയമോപദേശം തേടിയിരുന്നത്. റൗഫിന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച് കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്നായിരുന്നു മുഖ്യമന്ത്രിയ്ക്ക് ലഭിച്ച നിയമോപദേശം.

തുടര്‍ന്നാണ് കേസില്‍ അനാവശ്യ ഇടപെടല്‍ ഒഴിവാക്കാന്‍ നേരിട്ട് നിരീക്ഷണം നടത്താന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. ആഭ്യന്തരവകുപ്പും ഇതിന് സമ്മതം നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച നിര്‍ദേശവും നല്‍കി.

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് ഇല്ലാതാക്കുന്നതിന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവരെ സ്വാധീനിച്ചുവെന്നും വന്‍ തുക ഇതിനായി ചെലവഴിച്ചുവെന്നും കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാ സഹോദരി ര്‍ത്താവായ കെ.എ റൗഫ് അടുത്ത കാലത്തു നടത്തിയ വെളിപ്പെടുത്തലുകളാണ് കേസ് വീണ്ടും സജീവമാക്കിയത്.

English summary
In a brisk and calculated move, Chief Minister VS Achuthanandan took over the direct monitoring of the ice-cream parlour sex racket case. The CM sent a note in this regard to the Home Minister and DGP clarifying the decision has been taken to prevent chances of sabotage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X