ഇന്തൊനീഷ്യയില്‍ വന്‍ഭൂചലനം
ജക്കാര്‍ത്ത: ഇന്തൊനീഷ്യയിലെ ജാവ ദ്വീപില്‍ ശക്തമായ ഭൂചലനം. ഇതേത്തുടര്‍ന്നു സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചു. സുനാമി ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തീരപ്രദേശ വാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിരുന്നെങ്കിലും പിന്നീട് അത് പിന്‍വലിച്ചു
ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 7.1 തീവ്രതയിലായിരുന്നു ഭൂചലനമെന്നാണ് ഇന്തൊനീഷ്യന്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
ജക്കാര്‍ത്തയില്‍ നിന്നു 400 കിലോമീറ്റര്‍ തെക്കുകിഴക്കു താസിക്മാലയയാണു പ്രഭവകേന്ദ്രം. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പത്തു കിലോമീറ്റര്‍ ആഴത്തില്‍ ഉണ്ടായ ഭൂചലനത്തില്‍ ആളപയമോ നാശനഷ്ടമോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.












Click it and Unblock the Notifications