കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2 ജി അഴിമതി: ടാറ്റയുടെ മറുപടി തുറന്നമനസ്സോടെ

  • By Lakshmi
Google Oneindia Malayalam News

Ratan Tata
ദില്ലി: കോര്‍പറേറ്റ് ഇടനിലക്കാരി നീരാ റാഡിയയുമായി നടത്തിയ വിവാദ ഫോണ്‍ സംഭാഷണം യഥാര്‍ഥമാണെന്നു വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റ പാര്‍ലമെന്റിന്റെ പബ്‌ളിക് അക്കൌണ്ട്‌സ് കമ്മിറ്റിക്കു (പിഎസി) മുമ്പാകെ അറിയിച്ചു.

2ജി ഇടപാട് അന്വേഷണത്തിന്റെ ഭാഗമായി പിഎസി മുമ്പാകെ തിങ്കളാഴ്ചയാണ് രത്തന്‍ ടാറ്റ ഹാജരായത്. നീര റാഡിയയും പിഎസി മുമ്പാകെ ഹാജരായിരുന്നു. പിഎസിക്കു മുന്നില്‍ ആശങ്കയോടെയാണു താന്‍ ഹാജരായതെങ്കിലും സമിതിയുടെ സമീപനം വളരെ പ്രഫഷനലായിരുന്നുവെന്നു ടാറ്റ പറഞ്ഞു.

ടേപ്പില്‍ താന്‍ നീരാ റാഡിയയുമായി നടത്തിയ സംഭാഷണം ശരിയാണെന്നു ടാറ്റ സമ്മതിച്ചു. ശബ്ദം തന്റേതാണെന്നും സംഭാഷണം അത്തരത്തിലായിരുന്നുവെന്നും ടാറ്റ വ്യക്തമാക്കി.

തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധിക്കു താന്‍ എഴുതിയതായി മാധ്യമങ്ങളില്‍ വന്ന കത്തും യഥാര്‍ഥമാണെന്നു ടാറ്റ സമ്മതിച്ചു. കേന്ദ്രമന്ത്രിസഭാ രൂപീകരണത്തില്‍ ഇടപെടുന്ന തരത്തിലാണ് ടാറ്റയും റാഡിയയുമായുള്ള സംഭാഷണം. ഇത് വന്‍ വിവാദത്തിന് കാരണമായിരുന്നു.

സമിതിയുടെ ചോദ്യങ്ങള്‍ക്കു ടാറ്റ തുറന്ന മനസ്സോടെ മറുപടി നല്‍കിയപ്പോള്‍, ഒഴിഞ്ഞുമാറല്‍ സമീപനമാണു നീരാ റാഡിയ കൈക്കൊണ്ടതെന്ന് അധ്യക്ഷന്‍ മുരളീ മനോഹര്‍ ജോഷി പറഞ്ഞു.

വിവാദ ടേപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടികള്‍ നല്‍കിയ നീരാ റാഡിയയെ പിഎസി ചെയര്‍മാന്‍ മുരളീ മനോഹര്‍ ജോഷിയ്ക്ക് ഒരു ഘട്ടത്തില്‍ ശാസിക്കേണ്ടതായി വരെ വന്നു.

പാര്‍ലമെന്ററി സമിതിയുടെ ഗൗരവം ഉള്‍ക്കൊണ്ടില്ലെങ്കില്‍ പാര്‍ലമെന്റലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നു ജോഷി മുന്നറിയിപ്പു നല്‍കി. ടേപ്പിലെ സംഭാഷണം കേട്ടിട്ടില്ലെന്നും അതേക്കുറിച്ചൊന്നും ഓര്‍മയില്ലെന്നുമായിരുന്നു റാഡിയയുടെ നിലപാട്.

ടേപ്പ് കൃത്രിമമാകാമെന്ന് പറഞ്ഞ് അവര്‍ ഒഴിയാന്‍ ശ്രമിച്ചു. ആരോടൊക്കെ സംസാരിച്ചെന്നു കൃത്യമായി പറയാനാകില്ലെന്നും നീറാ റാഡിയ പറഞ്ഞു.

കൂടുതല്‍ അന്വേഷണം ആവശ്യമെങ്കില്‍ വീണ്ടും സമിതിക്കു മുന്നില്‍ ഹാജരാകേണ്ടിവരുമെന്ന് ഇരുവരെയും ധരിപ്പിച്ചിട്ടുണ്ടെന്ന് ജോഷി അറിയിച്ചു.

റിലയന്‍സ് സകമ്യൂണിക്കേഷന്‍സ് മേധാവി അനില്‍ അംബാനി, എത്തിസലാത്ത് ഡിബി ടെലികോം സിഇഒ അതുല്‍ ജാം, എസ്‌ടെല്‍ സിഇഒ സമിക് ദാസ്, യൂണിടെക് വയര്‍ലെസ് എംഡി സിങ്വിക് ബ്രെക് എന്നിവര്‍ ചൊവ്വാഴ്ച സമിതിക്കു മുന്നില്‍ ഹാജരാകും.

English summary
.Ratan Tata appeared before the Public Accounts Committee (PAC) on Monday and hours before that, the lady who looks after his PR, controversial lobbyist Nira Radia appeared before the PAC as well.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X