സായിബാബയുടെ നിലയില്‍ പുരോഗതി

സ്ലോ ഡയലാസിസ് തുടരുകയാണെന്നു വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു. ബാബയുടെ ആരോഗ്യനില വഷളായെന്ന വാര്‍ത്തയെത്തുടര്‍ന്ന് പുട്ടപര്‍ത്തിയിലെ പ്രശാന്തിനിലയത്തിനടുത്ത് ജനങ്ങള്‍ തടിച്ചുകൂടുകയാണ്.
ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി പുട്ടപര്‍ത്തിയില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഇവിടെക്കൂടിനിന്ന ജനങ്ങള്‍ ജില്ലാ കളക്ടറുടെ കാര്‍ തകര്‍ത്തതിനെ പശ്ചാത്തലത്തിലാണു 144 പ്രഖ്യാപിച്ചത്.
ന്യുമോണിയയും ശ്വാസകോശ സംബന്ധവുമായ രോഗങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 28നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications