സായി ബാബയുടെ നില ഗുരുതരമായി തുടരുന്നു

കടുത്ത ന്യൂമോണിയയും ശ്വാസതടസവും മാറ്റമില്ലാതെ തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ബാബ വെന്റിലേറ്ററില്‍ത്തന്നെയാണുള്ളത്. ഡയാലിസിസും തുടരുകയാണ്. ശ്വാസകോശത്തില്‍ അടിഞ്ഞുകൂടിയ കഫം നീക്കുന്നതു യന്ത്രസഹായത്താലാണ്.
അദ്ദേഹത്തിന്റെ ചില അവയവങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ശ്രീ സത്യസായിബാബ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ എ.എന്‍. സഫായ്‌സ് പറഞ്ഞു.
അവയവങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമായ നിലയിലേക്കു തിരികെ കൊണ്ടുവരാന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം തീവ്രശ്രമം നടത്തുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ന്യൂമോണിയയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും കാരണം മാര്‍ച്ച് 28നാണ് 85കാരനായ ബാബയെ പുട്ടപര്‍ത്തി പ്രശാന്തി ഗ്രാമത്തിലെ സത്യസായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രോഗവിവരമറിഞ്ഞ് ഒട്ടേറെ വിശ്വാസികളും രാഷ്ട്രീയ നേതാക്കളുമെല്ലാം ആശുപത്രിയില്‍ എത്തുന്നുണ്ട്. ഏപ്രില്‍ ഒന്നിന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ബാബയ്ക്ക് പേസ്‌മേക്കര്‍ ഘടിപ്പിച്ചിരുന്നു.












Click it and Unblock the Notifications