ശശിയ്‌ക്കെതിരെ പീഡനക്കേസെടുക്കണമെന്ന് ഹര്‍ജി

നേരത്തേ ശശിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് നന്ദകുമാര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി അയച്ചിരുന്നു. ഇതിന്മേല്‍ പൊലീസ് നടപടി തുടരുന്നതിനിടെയാണ് നന്ദകുമാര്‍ കോടതിയെയും സമീപിച്ചിരിക്കുന്നത്.
സിപിഎം കീഴറ ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പി. ശശി ലൈംഗികമായി പീഡിപ്പിച്ചുവെന്നു തെളിവുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ സിപിഎം അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് കോടതി പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ സമിതി രൂപവല്‍ക്കരിക്കണമെന്ന വിശാഖ കേസിലെ സുപ്രീംകോടതി വിധി സിപിഎം നേതാക്കള്‍ ലംഘിച്ചുവെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പങ്കെടുത്ത സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ശശിക്കെതിരേയുള്ള ലൈംഗിക പീഡന ആരോപണം ചര്‍ച്ച ചെയ്തുവെങ്കിലും നടപടിയെടുത്തിട്ടില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
ഈ സാഹചര്യത്തില്‍ താന്‍ നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ട്, സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പി. ശശി, സംസ്ഥാന വനിതാ കമ്മിഷന്‍, ഡി.ജി.പി., കണ്ണൂര്‍ എസ്.പി. എന്നിവരെ കേസില്‍ എതിര്‍കക്ഷികളാക്കിയിട്ടുണ്ട്.












Click it and Unblock the Notifications