ലോട്ടറി: സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് കേന്ദ്രം

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനം ഇറക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വാശിപിടിക്കില്ലെന്നും സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു.
ഏതൊക്കെ കേസുകള്‍ അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ വശദീകരിക്കണം. കേസകളുടെ എഫ്‌ഐആര്‍, ഏത് പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തുടങ്ങിയ വിശദാംശം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിക്കണം-സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
ലോട്ടറി വിഷയത്തില്‍ മുഖ്യമന്ത്രി അയച്ച കത്തുകള്‍ കേന്ദ്രസര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയാണെന്നും ഉത്തരവാദപ്പെട്ട ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാളെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ കത്തുകളെ കേന്ദ്രസര്‍ക്കാര്‍ ബഹുമാനത്തോടെയാണ് കാണുന്നതെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ അറിയിച്ചു.
അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കു കേന്ദ്രം പൂര്‍ണ പിന്തുണ നല്‍കുകയാണെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.












Click it and Unblock the Notifications