കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധോണിയുടെ താരത്തിളക്കമേറുന്നു

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: ലോകകപ്പ് ഉയര്‍ത്തിയതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ പരസ്യമൂല്യവും കുത്തനെ ഉയരുന്നു. ധോണി മോഡലായ പുതിയ എല്‍സിഡി ടിവിയ്ക്ക് വേണ്ടി സോണി നൂറ് കോടി രൂപയാണ് കഴിഞ്ഞ മാസങ്ങളില്‍ ചെലവിട്ടത്.
ഇതില്‍ യാതൊരു നഷ്ടവുമില്ലെന്നും മൂന്നു മാസത്തിനുള്ളില്‍ 2,40,000 ടിവികളാണു വിറ്റു പോയതെന്നും കമ്പനി വക്താവ് അറിയിച്ചു. 40 ശതമാനം വര്‍ധനയാണു രേഖപ്പെടുത്തിയത്.

ഐപിഎല്‍ മത്സരം ആരംഭിക്കുന്ന സാഹചര്യത്തില്‍ ടിവിയുടെ വില്‍പ്പന വര്‍ധിക്കുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. ഐപിഎല്ലില്‍ ധോണിയുടെ താരമൂല്യം നന്നായി ചൂഷണം ചെയ്യാന്‍ തന്നെയാണ് സോണിയുടെ തീരുമാനം.

ഒരു പരസ്യത്തില്‍ അഭിനയിക്കാന്‍ ധോണി 12 കോടി രൂപയാണ് ഇപ്പോള്‍ മേടിയ്ക്കുന്നത്. ഇത് 10-12 കോടിയിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.

English summary
Lifting the ICC World Cup trophy has lifted MS Dhoni's brand value too. He is now expected to get almost double his current rates post the win.The ad campaign for a LED television set featuring Dhoni has cost Sony Rs 100 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X