ഗാംഗുലി പിന്‍മാറി

സിപിഎമ്മുമായി സൗരവിന് അടുപ്പമുണ്ടെന്നു തൃണമൂല്‍ ആരോപിച്ചിരുന്നു. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സൗരവ് പങ്കെടുക്കുമെന്നു നഗരവികസന മന്ത്രി അശോക് ഭട്ടാചാര്യ പറഞ്ഞിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണു തൃണമൂല്‍ രംഗത്തു വന്നത്.
ഏതെങ്കിലും സി.പി.എമ്മുമായി പരോക്ഷമായെങ്കിലും ബന്ധം പുലര്‍ത്തുന്ന ഒരാള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി രംഗത്തിറങ്ങുന്നത് ശരിയല്ലെന്ന വാദമാണ് തൃണമൂല്‍ നേതാക്കള്‍ ഉയര്‍ത്തിയത്. എന്നാല്‍ ഗാംഗുലി പരസ്യത്തില്‍ അഭിനയിക്കുന്നതിനെ ന്യായീകരിച്ച് സി.പി.എമ്മും രംഗത്തെത്തിയിരുന്നു.
തിരഞ്ഞെടുപ്പിന്റെ പ്രസക്തിയെക്കുറിച്ചും അതില്‍ പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വീഡിയോ പരസ്യത്തില്‍ അഭിനയിക്കാനാണ് ഗാംഗുലിയെ ക്ഷണിച്ചത്.












Click it and Unblock the Notifications