വടിവേലുവിനെതിരെ കല്ലേറ്

ഷോലവാന്‍ടന്‍ മണ്ഡലത്തിലെ പ്രചാരണത്തിനു ശേഷം മധുരയിലേക്ക് തിരികെ പോകുമ്പോള്‍ ഒരു കൂട്ടമാളുകള്‍ വടിവേലു സഞ്ചരിച്ച കാറിനു നേരെ കല്ലുകള്‍ വലിച്ചെറിയുകയായിരുന്നു. ആക്രമണത്തില്‍ കാറിന് കേടുപാടുകള്‍ സംഭവിച്ചു.
ഭാഗ്യം കൊണ്ടാണു തന്റെ ജീവന്‍ രക്ഷപെട്ടത്.പിന്നീട് ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെയാണു സംഭവ സ്ഥലത്തു നിന്നും യാത്ര തുടരനായതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയാമ് ഇത്തരം ആക്രമണങ്ങളുണ്ടാകാന്‍ കാരണം. എന്ത് അക്രമമുണ്ടായാലും താന്‍ ഡിഎംകെയ്ക്കു വേണ്ടി പ്രചാരണം നടത്തും. എതിര്‍പ്പുകളെയും ആക്രമണങ്ങളെയും കള്ള പ്രചാരണങ്ങളെയും അതിജീവിച്ച് ഡിഎംകെ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ തുടരുമെന്നും വടിവേലു പറഞ്ഞു.












Click it and Unblock the Notifications