പ്രചാരണവേദിയില്‍ വിഎസിനെ അനുകരിച്ച് ജഗദീഷ്

താരത്തെ പ്രചാരണവേദിയില്‍ കണ്ടത് ജനങ്ങള്‍ക്കിടയില്‍ കൗതുകമുണര്‍ത്തുകയും ചെയ്തു. വിഎസും പാര്‍ട്ടിയും ചേര്‍ന്ന് അഞ്ചുവര്‍ഷം സംസ്ഥാനത്ത് ദുര്‍ഭരണം കാഴ്ചവച്ചുവെന്നാണ് ജഗദീഷ് വിലയിരുത്തിയത്. തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കുറഞ്ഞത് 120 സീറ്റ് ലഭിക്കുമെന്നും താരം പറഞ്ഞു.
തനിക്ക് ഉറപ്പുള്ളത് ആരുടെ മുന്നിലും പറയാന്‍ മടിയില്ലെന്നായിരുന്നു പറഞ്ഞുകൊണ്ടായിരുന്നു ജഗദീഷ് സംസാരിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ ചാനലുകളിലും പത്രങ്ങളിലും വരുന്ന സര്‍വേ പച്ചക്കള്ളമാണ്. യുഡിഎഫ് 70,80 സീറ്റുകള്‍ നേടുമെന്നാണ് സര്‍വേയില്‍ പറയുന്നത്. പക്ഷേ, അത്രയൊന്നും യുഡിഎഫിനു കിട്ടില്ല. യുഡിഎഫിന് കുറഞ്ഞത് 120 സീറ്റു ലഭിക്കും. സിനിമാസ്റ്റൈലില്‍ സസ്‌പെന്‍സ് നിറച്ചായിരുന്നു ജഗദീഷിന്റെ സംസാരം.
ഞാനൊരു നടനാണ്. നടനായ ഞാന്‍ എന്തിനാണു കോണ്‍ഗ്രസില്‍ വന്നത്? അതു പറയാം. ഇവിടെ ആവശ്യം വിദ്യാഭ്യാസവും സാമ്പത്തിക ഭദ്രതയുമാണ്. അതിനു മെച്ചപ്പെട്ട പദ്ധതികള്‍ തയാറാക്കിയത് മന്‍മോഹന്‍ സിങ് ആണ്. ത്യാഗ സന്നദ്ധയായ സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിങുമാണ് എന്നെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിച്ചത്- ജഗദീഷ് പറഞ്ഞു.












Click it and Unblock the Notifications