ലതികയ്‌ക്കെതിരെ വിഎസിന്റെ ദ്വയാര്‍ത്ഥപ്രയോഗമെന്ന്

എതിര്‍സ്ഥാനാര്‍ഥിയായ വനിതയെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയത് സഭ്യതയുടെ സീമകള്‍ ലംഘിക്കുന്ന പരാമര്‍ശമാണെന്നാരോപിച്ച് യു.ഡി.എഫ്. മലമ്പുഴ നിയോജകമണ്ഡലം കമ്മിറ്റി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വാക്കുകള്‍ സാംസ്‌കാരികകേരളത്തിന് അപമാനമാണെന്ന് ഡി.സി.സി. ജനറല്‍സെക്രട്ടറിയും യു.ഡി.എഫ്. മലമ്പുഴനിയോജകമണ്ഡലം ചെയര്‍മാനുമായ സി.ചന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കെപിസിസി സെക്രട്ടറി, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പ്രശസ്തിക്കപ്പുറമെന്തെങ്കിലും ലതികാസുഭാഷിനുണ്ടെങ്കില്‍ മുഖ്യമന്ത്രി പരസ്യമാക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വനിതയായ ലതികാ സുഭാഷ് എതിരാളിയായതു കൊണ്ടാണോ വിഎസ് കൂടുതല്‍ ദിനങ്ങള്‍ മണ്ഡലത്തില്‍ പ്രചാരണം നടത്തിയതെന്ന ചോദ്യത്തിന് മറുപടി നല്‍കുമ്പോഴാണ ്‌വിവാദ പരാമര്‍ശം ഉണ്ടായത്. അവരെക്കുറിച്ച് എല്ലാവര്‍ക്കുമറിയാമല്ലോ. അവര്‍ ഒരു തരത്തില്‍ പ്രസിദ്ധയാണ്. ഏതു തരത്തിലാണ് എന്നു നിങ്ങള്‍ അന്വേഷിച്ചാല്‍ മതി.
പെണ്‍വാണിഭക്കാരെ പിടികൂടുമെന്നു പറഞ്ഞ വിഎസ് അതിനു തയാറായിട്ടില്ലെന്ന ആരോപണം എതിര്‍ സ്ഥാനാര്‍ഥി ലതികാ സുഭാഷ് ഉന്നയിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് സമാധാനപരമായി കോടതി വിധിയിലൂടെ അവരെ ജയിലിലാക്കാനാണ് ശ്രമിക്കുന്നത്. ഇതു മനസിലാക്കാന്‍ കഴിവില്ലാത്ത ശുദ്ധഗതിക്കാരാണു ബഹളം വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications