തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ആരെങ്കിലുമായി ചര്‍ച്ച നടത്തുന്നത് തെറ്റാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജമാ അത്തെ ഇസ്‌ലാമിയുമായി ഇടതുപക്ഷം നടത്തിയ ചര്‍ച്ചകള്‍ സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
ജമാ അത്തെ ഇസ്ലാമിയുടെയോ, ആര്‍.എസ്.എസിന്റെയോ വോട്ട് വാങ്ങുന്നതില്‍ യാതൊരു തെറ്റുമില്ല. വോട്ട് സ്വീകരിക്കുന്ന കാര്യം മുന്നണിയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയവുമല്ല.
മറ്റു കക്ഷികളെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യമാണെങ്കില്‍ മാത്രമെ മുന്നണിയില്‍ ചര്‍ച്ച ചെയ്യേണ്ടതുള്ളുവെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.