കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉണ്ണിത്താനെതിരായ കേസ്: അറസ്റ്റ് നിയമാനുസൃതമല്ല

  • By Lakshmi
Google Oneindia Malayalam News

കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാജ്‍മോഹന്‍ ഉണ്ണിത്താനെതിരെയുള്ള അനാശാസ്യക്കേസില്‍ അറസ്റ്റും കോടതിയുടെ നടപടിക്രമങ്ങളും നിയമാനുസൃതമല്ലെന്ന് ജസ്റ്റിസ് തോമസ് പി ജോസഫ്.

ഇത്തരം കേസുകളില്‍ സിഐയോ അതിന് മുകളിലുള്ളതോ ആയ ഉദ്യോഗസ്ഥനാണ് അറസ്റ്റ് നടത്തേണ്ടത്. ഈ കേസില്‍ എസ്‌ഐ ആണ് അറസ്റ്റ് നടത്തിയിരിക്കുന്നത്. ഇത് നിയമാനുസൃതമല്ല- കോടതി വിലയിരുത്തി.

കേസിലെ ഒരു പ്രതിയായ മഞ്ചേരി സ്വദേശി ടി മുഹമ്മദ് അഷറഫ് അഡ്വക്കേറ്റ് വിവി സുരേന്ദ്രന്‍ മുഖേന നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഹര്‍ജിക്കാരനെതിരെയുള്ള കേസ് കോടതി റദ്ദാക്കിയിട്ടുണ്ട്.

കെട്ടിടം വാടകയ്‌ക്കെടുത്ത് അനാശാസ്യ പ്രവര്‍ത്തനത്തിന് നല്‍കിയെന്നാണ് ഹര്‍ജിക്കാനെതിരെയുള്ള കുറ്റം. 2009 ഡിസംബര്‍ 26നാണ് മഞ്ചേരിയിലെ വാടകവീട്ടില്‍ നിന്നും രാജ്‌മോഹന്‍ ഉണ്ണിത്താനെ ഒരു യുവതിയോടൊപ്പം അറസ്റ്റുചെയ്തത്. വീട് വളഞ്ഞ് നാട്ടുകാര്‍ ഇവരെ തടഞ്ഞുനിര്‍ത്തി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

English summary
Kerala High Court said that arrests made by the police over the immoral traffic case against Congress leader Rajmohan Unnithan and other two were illegal. And the court dismissed the case against one Muhammed Ahamed from Manjery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X