വിഎസ് ഭരിച്ചത് കുംഭകര്‍ണസേവയ്ക്കിടെ: ശശി തരൂര്‍

ഇടതുഭരണം അവസാനശ്വാസം വലിക്കാന്‍ തുടങ്ങിയപ്പോഴാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടങ്ങിവച്ച സ്മാര്‍ട്‌സിറ്റിയെ സ്മാര്‍ട്ടാക്കാന്‍ കഴിഞ്ഞത്. ഒരുകാലത്ത് മൊബൈലിനെയും കമ്പ്യൂട്ടറിനെയും അതിര്‍ത്തിരുന്ന മുഖ്യമന്ത്രിയാണ് കേരളത്തില്‍ ഐടിയുടെ ചുമതല വഹിക്കുന്നത്.
രാജ്യത്ത് ആദ്യമായി ടെക്‌നോ പാര്‍ക്ക് തുടങ്ങിയ കേരളം ഇന്ന് ഐടി രംഗത്തു ബിഹാറിനെക്കാള്‍ പിന്നിലായത് അതുകൊണ്ടാണ്- തരൂര്‍ പറഞ്ഞു.ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.സി. വിഷ്ണുനാഥിന്റെ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു തരൂര്‍.
ഒരു പ്രവൃത്തി നല്ലതാണെന്നു മനസ്സിലാക്കാന്‍ സഖാക്കള്‍ക്കു കുറഞ്ഞതു 15 വര്‍ഷമെങ്കിലും വേണം. പാര്‍ട്ടി സഖാക്കളുടെ സമരമുറയും അക്രമവും ഭയന്ന് ഇവിടെ നിക്ഷേപമിറക്കാന്‍ ആരും വരില്ല. കേരളമെന്ന പേരുതന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ നശിപ്പിച്ചു.
രാജ്യം പൊതുവെ പുരോഗതിയിലേക്കു കുതിക്കുമ്പോള്‍ എല്‍ഡിഎഫ് ഭരിക്കുന്ന കേരളം ഇന്നും 19ാം നൂറ്റാണ്ടിലാണു നില്‍ക്കുന്നത്- ശശി തരൂര്‍ പറഞ്ഞു.












Click it and Unblock the Notifications