വിവാദപരാമര്‍ശം വിഎസിനെതിരെ പരാതി

വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് ജില്ലാ കലക്ടര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. വി.എസിന്റെ പരാമര്‍ശത്തിനെതിരെ സ്ഥാനാര്‍ഥി ലതികാ സുഭാഷ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. തന്നെ സ്വഭാവഹത്യ ചെയ്യാന്‍ ഉദ്ദേശിച്ച് ദ്വയാര്‍ഥ പ്രയോഗം നടത്തിയെന്ന് കാണിച്ചാണ് ലതികാ സുഭാഷ് പരാതി നല്‍കിയത്.
തന്നെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം വ്യക്തമാക്കണമെന്ന് ലതികാ സുഭാഷ് ആവശ്യപ്പെട്ടിരുന്നു. തന്റെ അച്ഛനേക്കാള്‍ പത്തു വയസ് കൂടുതലുള്ള വിഎസിനോട് താന്‍ പ്രതികരിക്കുന്നില്ലെന്നും പൊതുസമൂഹം അതു ചെയ്തുകൊള്ളുമെന്നും ലതിക കൂട്ടിച്ചേര്‍ത്തു.
പാലക്കാട് വാര്‍ത്താസമ്മേളനത്തിനിടെ വനിത എതിരാളിയായതു കൊണ്ടാണോ കൂടുതല്‍ ദിനങ്ങള്‍ മണ്ഡലത്തില്‍ പ്രചാരണം നടത്തിയതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വിഎസ് നല്‍കിയ മറുപടിയാണ് വിവാദമായത്. അവരെക്കുറിച്ച് എല്ലാവര്‍ക്കും അറിയാമല്ലോ അവര്‍ ഒരു തരത്തില്‍ പ്രസിദ്ധയാണ്. ഏതു തരത്തിലാണെന്ന് നിങ്ങള്‍ (പത്രക്കാര്‍) അന്വേഷിച്ചാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.












Click it and Unblock the Notifications