കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാദന്റെ മകനെ ബുഷ് ക്ഷണിച്ചിരുന്നു

  • By Lakshmi
Google Oneindia Malayalam News

Omer
വാഷിങ്ടണ്‍: അല്‍ക്വയ്‌ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഒമര്‍ ബിന്‍ ലാദനെ അമേരിക്കയുടെ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യൂ ബുഷ് വൈറ്റ്ഹൗസിലേയ്ക്ക് ക്ഷണിച്ചിരുന്നതായി വെളിപ്പെടുത്തല്‍.

ലാദനെ കണ്ടെത്താനുള്ള അവസാന ശ്രമം എന്ന നിലയിലാണത്രേ പ്രസിഡന്റായിരുന്ന അവസാന നാളുകളില്‍ ബുഷ് ഈ നീക്കം നടത്തിയത്. 2009 ജനുവരിയിലായിരുന്നു തന്നെ ബുഷ് വൈറ്റ്ഹൗസിലേയ്ക്ക് ക്ഷണിച്ചതെന്നാണ് ഒമര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഒമറിന്റെ താമസസ്ഥലത്താണ് ബുഷിന്റെ സന്ദേശം എത്തിയത്. ലാദനെ കണ്ടുപിടിക്കാന്‍ സഹായിക്കണമെന്നും ചര്‍ച്ചകള്‍ക്കായി വൈറ്റ്ഹൗസിലേയ്ക്ക് വരണമെന്നുമായിരുന്നുവത്രേ സന്ദേശത്തിന്റെ ഉള്ളടക്കം. ഒമറിന് അമേരിക്കയുടെ സംരക്ഷണവും ബുഷ് വാഗ്ദാനം ചെയ്തിരുന്നുവത്രേ.

എന്നാല്‍ ഈ ക്ഷണം താന്‍ നിരസിക്കുകയായിരുന്നുവെന്നാണ് ഒമര്‍ പറയുന്നത്. ലാദന്‍ തന്റെ അച്ഛനാണെന്നും അതിനാല്‍ത്തന്നെ ഈ നിര്‍ദ്ദേശം തനിക്ക് സ്വീകരിക്കാന്‍ കഴിയില്ലെന്നും താന്‍ തന്റെ അച്ഛനെ ബഹുമാനിക്കുന്നുവെന്നും ഒമര്‍ അമേരിക്കയെ അറിയിക്കുകയായിരുന്നുവത്രേ.

മാത്രമല്ല താന്‍ തന്റെ പിതാവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ട് ഏതാണ്ട് പത്തുവര്‍ഷമായെന്നും ഒമര്‍ പറയുന്നു. മുപ്പതുകാരനായ ഒമര്‍ ഒസാമയുടെ നാലാമത്തെ മകനാണ്. 2007ല്‍ ഒമര്‍ 54 വയസ്സുള്ള ബ്രിട്ടീഷുകാരി ജാനയെ വിവാഹം ചെയ്തത് വന്‍ വാര്‍ത്തയായിരുന്നു.

English summary
The son of Osama bin Laden has claimed he was invited to the White House in the final days of George W Bush's presidency in a last-ditch attempt to discover the whereabouts of the world's most wanted terrorist.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X