മദ്യപന്‍ ഭാര്യയെ പണയം വച്ച് ചൂതാട്ടം നടത്തി
നോയിഡ: മദ്യലഹരിയില്‍ ചൂതുകളിയ്ക്കുമ്പോള്‍ ഭാര്യയെ പണയവസ്തുവാക്കി. ഗ്രേറ്റര്‍ നോയിഡയിലെ നങ്കല ചരണ്‍ദാസ് ഗ്രാമത്തിലാണ് സംഭവം നടന്നത്. ലാല എന്നയാളാണ് മദ്യപിച്ച് ചൂതുകളിയ്ക്കുമ്പോള്‍ ഭാര്യയെ പണയവസ്തുവാക്കിയത്.
ചൂതാട്ടത്തില്‍ തോറ്റ ലാലയ്ക്ക് ഭാര്യയെ നഷ്ടമാവുകയും ചെയ്തു. കളിയില്‍ തുടര്‍ച്ചയായി തോറ്റ ലാലയ്ക്ക് കൈവശമുണ്ടായിരുന്നതെല്ലാം നഷ്ടമായി.
എന്നിട്ടും കളിയില്‍ നിന്നും പിന്മാറാതെ ഇയാള്‍ ഭാര്യയെ പണയം വയ്ക്കുകയായിരുന്നു. കളിയില്‍ ജയിച്ചയാള്‍ക്ക് ലാല ഭാര്യയെ നല്‍കാന്‍ ശ്രമിച്ചതോടെയാണ് കാര്യം പ്രശ്‌നമായത്.
ഭാര്യ ലാലയില്‍ നിന്നും രക്ഷപെട്ട് ബുലന്ദ്ശഹറിലുള്ള സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു ഇവര്‍. പിന്നീട് പൊലീസ് സ്‌റ്റേഷനിലെത്തി ഭര്‍ത്താവിനെതിരെ പരാതിയും നല്‍കി.
പൊലീസ് ചോദ്യം ചെയ്യാനെത്തിയപ്പോള്‍ ലാല സ്വബോധത്തിലായിരുന്നു. തലേദിവസം ചൂതുകളിച്ചതായി താനോര്‍ക്കുന്നുവെന്നും ഭാര്യയെ പണയം വച്ചോയെന്ന് ഓര്‍മ്മയില്ലെന്നുമാണത്രേ ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എന്തായാലും ഇയാളെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.












Click it and Unblock the Notifications