രാജയുടെ മരുമകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
ചെന്നൈ: സ്‌പെക്ട്രം അഴിമതിക്കേസില്‍ സി.ബി.ഐ കസ്റ്റഡിയില്‍ കഴിയുന്ന മുന്‍ ടെലികോം മന്ത്രി എ. രാജയുടെ മരുമകന്‍ ദീപക്(30)ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ആല്‍വാര്‍പേട്ടില്‍ ഹെല്‍ത്ത് ക്ലബ്ബില്‍ പരിശീലനത്തിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ദീപകിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.
സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട് രാജയുടെ ഓഫീസും വസതിയും തിരച്ചില്‍ നടത്തിയതിനൊപ്പം ദീപകിന്റെ വസതിയിലും തിരച്ചില്‍ നടത്തിയിരുന്നു. ഇതിനൊപ്പം സിബിഐ റെയ്ഡ് നടത്തിയ രാജയുടെ കൂട്ടാളി സാദിഖ് ബാഷ പിന്നീട് ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
എന്‍ജിനിയറായ ദീപക് ചെന്നെയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ദീപക്കിന്റെ ബന്ധുക്കള്‍ പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് മൈലാപ്പൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞാല്‍ കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications