കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയ്ക്ക് സുപ്രീം കോടതി നോട്ടീസ്

  • By Lakshmi
Google Oneindia Malayalam News

Rahul Gandhi
ദില്ലി: എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയ്ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. ഉത്തര്‍പ്രദേശ് സര്‍ക്കാറിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

ലൈംഗികാരോപണക്കേസില്‍ തനിക്ക് 50 ലക്ഷം രൂപ പിഴശിക്ഷ വിധിച്ച അലഹാബാദ് ഹൈക്കോടതി വിധിക്കെതിരേ മുന്‍ മധ്യപ്രദേശ് എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

മധ്യപ്രദേശില്‍നിന്നുള്ള സമാജ്‌വാദി പാര്‍ട്ടി മുന്‍ എംഎല്‍എ കിഷോര്‍ സമ്രിതെയുടെ ഹര്‍ജിയിലാണു ജസ്റ്റിസുമാരായ വി.എസ്. സിര്‍പുര്‍ക്കറും ടി.എസ്. താക്കുറുമടങ്ങിയ ബെഞ്ച് രാഹുലിനും യു.പി. സര്‍ക്കാരിനും മറ്റു നാലുപേര്‍ക്കും നോട്ടീസയച്ചത്.

രാഹുല്‍ ഗാന്ധി ഒരു പെണ്‍കുട്ടിയേയും മാതാപിതാക്കളേയും തടവില്‍ വച്ചിരിക്കുകയാണെന്നാരോപിച്ചു ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിച്ച കിഷോര്‍ സമ്രിതെയ്ക്ക് അലഹബാദ് ഹൈക്കോടതി 50 ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ചിരുന്നു.

English summary
The Supreme Court on Wednesday stayed an Allahabad High Court order for a CBI inquiry against a former MLA who accused Rahul Gandhi of illegally detaining a girl and her family.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X