കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താരങ്ങള്‍ക്ക് ഭൂമി; യെഡിയൂരപ്പ വിവാദത്തില്‍

  • By Lakshmi
Google Oneindia Malayalam News

Yeddyurappa
ബാംഗ്ലൂര്‍: ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ബാംഗ്ലൂരില്‍ ഭൂമി നല്‍കുമെന്ന മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ പ്രഖ്യാപനം വിവാദത്തിലേയ്ക്ക്. ലോകകപ്പ് ടീമിലെ 15 അംഗങ്ങള്‍ക്കും കോച്ചിനും 4000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഭൂമി വിതരണം ചെയ്യുമെന്നാണ് യെഡിയൂരപ്പ പ്രഖ്യാപിച്ചിരിക്കുന്നത്.

ഐ.പി.എല്‍. മത്സരങ്ങള്‍ക്കു ശേഷം ബാംഗ്ലൂരില്‍ നടക്കുന്ന ചടങ്ങില്‍ താരങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

എന്നാല്‍ മറ്റു കായിക ഇനങ്ങളില്‍ ദേശീയ തലത്തിലും അന്താരാഷ്ട്ര വേദികളിലും മികച്ച നേട്ടം കൈവരിച്ച പ്രാദേശിക താരങ്ങളെ ഒഴിവാക്കി സമ്പന്നരായ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഭൂമി നല്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നുള്ള വികാരം ഉയര്‍ന്നിരിക്കുകയാണ്. ഇതുകൂടാതെ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

ഭൂമി അനുവദിക്കണമെന്ന് ബാംഗ്ലൂര്‍ വികസന അതോറിറ്റിക്ക് നിര്‍ദേശം നല്കാന്‍ മുഖ്യമന്ത്രിക്കോ സംസ്ഥാന സര്‍ക്കാറിനോ അവകാശമില്ലെന്ന് കര്‍ണാടക ഹൈക്കോടതി വിധി നിലവിലിരിക്കെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ വിവേചനാധികാരം ഉപയോഗിച്ച് ജി. കാറ്റഗറിയിലാണ് ഭൂമി അനുവദിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യത്തങ്ങള്‍ വിശദീകരിച്ചിരുന്നു. എന്നാല്‍, ജി. കാറ്റഗറിയില്‍ ഭൂമി ലഭിക്കാന്‍ അര്‍ഹതയുള്ള വ്യക്തി നഗരപരിധിയില്‍ പത്തു വര്‍ഷമെങ്കിലും താമസിച്ചിരിക്കണമെന്ന് നിയമമുണ്ട്.

മാത്രമല്ല, നഗരത്തില്‍ മറ്റൊരിടത്തും വസ്തുവില്ലെന്ന് സത്യവാങ്മൂലവും നല്കണം. വസ്തുതകള്‍ പരിശോധിച്ച് ബി.ഡി.എ.യാണ് ഭൂമി അനുവദിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്.

ആറു വര്‍ഷമായി ബിഡിഎക്ക് അപേക്ഷ നല്കി കാത്തിരിക്കുന്ന ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവ് പ്രമീള അയപ്പ മുഖ്യമന്ത്രിയുടെ തീരുമാനത്തിന് എതിരായി രംഗത്തുവന്നിട്ടുണ്ട്.

English summary
Chief Minister B S Yeddyurappa was announcing that members of the Indian squad, which won the World Cup would be allocated 50x80 BDA plots 30 km from the city. But he would not be able to keep his promise because he has no authority to make such an announcement.The Karnataka High Court had made it clear that the government has no power to direct the Bangalore Development Authority (BDA) to allot sites to anyone, as the urban development authority is an autonomous body.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X