Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് 101 സീറ്റ് നേടും: സുരേഷ് ഗോപി

Suresh Gopi
പത്തനാപുരം: തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് യുഡിഎഫിന്റെ താരത്തിളക്കമേറുന്നു. ജഗദീഷിന് പിന്നാലെ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയാണ് തീപാറും ഡയലോഗുകളുമായി യുഡിഎഫ് വേദികളിലെത്തുന്നത്.

101 സീറ്റ് നേടി യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും സുരേഷ് ഗോപി പറയുന്നു. പലരും 70 മുതല്‍ 80 വരെ എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ തനിക്ക് ഉറപ്പുണ്ടെന്ന് സൂപ്പര്‍സ്റ്റാര്‍ പറഞ്ഞു.ഒരു ഭരണമാറ്റം വളരെ നേരത്തേതന്നെ ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ അനിവാര്യമായ പതനം ഭയന്ന് ചടുലനാടകീയ മുഹൂര്‍ത്തങ്ങളിലൂടെ ജനവിധി അട്ടിമറിക്കാനുള്ള എല്‍.ഡി.എഫിന്റെ ശ്രമം വിഫലമായിക്കഴിഞ്ഞു.

പത്തനാപുരത്ത് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയും സഹപ്രവര്‍ത്തകനുമായ കെ.ബി. ഗണേഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ് സുരേഷ് ഗോപി ഇപ്രകാരം പറഞ്ഞത്. എല്ലാത്തിനും കേന്ദ്ര സര്‍ക്കാരിനെ പഴിയ്ക്കുന്ന സര്‍ക്കാരിനെയല്ല നമുക്കാവശ്യം. നാട്ടില്‍ വികസനമെത്തിയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരുമായി കൈകോര്‍ക്കുന്ന ഭരണം വേണം. ഇക്കാര്യത്തില്‍ തമിഴ്‌നാടിനെ മാതൃകയാക്കാവുന്നതാണെന്നും സുരേഷ് ഗോപി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+