Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുഭരണം തുടര്‍ന്നാല്‍ സര്‍വനാശം: ആന്റണി

കൊച്ചി: സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണം തുടരുന്നത് കേരളത്തില്‍ സര്‍വനാശം വിതയ്ക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി പറഞ്ഞു. കേരളത്തെ മറ്റൊരു ബംഗാളാക്കി മാറ്റാനാണ് സി.പി.എമ്മിന്റെ ശ്രമിയ്ക്കുന്നതെന്നും എറണാകുളം പ്രസ് ക്‌ളബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവില്‍ നിന്ന് മുഖ്യമന്ത്രി പദത്തിലെത്തിയിട്ടും വിഎസ്. അച്യുതാനന്ദന്റെ ശൈലിയില്‍ മാറ്റമൊന്നും കാണുന്നില്ല. പ്രതിപക്ഷ നേതാവായിരിക്കേ ഏതു ശൈലിയിലാണോ അദ്ദേഹം പ്രശ്‌നങ്ങളെ സമീപിച്ചിരുന്നത് അതുപോലെ തന്നെയാണു ഭരണത്തിലേറി അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ പെരുമാറ്റം. വിഎസും ഇടതു മുന്നണി നേതാക്കളും കഴിഞ്ഞ കാലത്തിന്റെ തടവറയിലിരുന്നു മുദ്രാവാക്യം വിളിക്കുകയാണ്. കേന്ദ്രത്തെ പരിഹസിക്കുന്ന വിഎസിന്റെ നിലപാട് നന്ദികേടാണെന്നും ആന്റണി പറഞ്ഞു.

കേന്ദ്രവിരുദ്ധ പ്രചരണങ്ങള്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വിലപ്പോവില്ല. എല്‍.ഡി.എഫിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് ജനങ്ങള്‍ തിരിച്ചടി നല്‍കും. യുഡിഎഫിന്റെ അജന്‍ഡ കേരളത്തെ വികസന കാര്യത്തില്‍ മുന്നിലെത്തിക്കുക എന്നതാണ്. കേരളത്തിന്റെ മുഖഛായ മാറ്റിയ പദ്ധതികളെല്ലാം കേന്ദ്ര സര്‍ക്കാരിന്റേതാണെന്നും ആന്റണി അവകാശപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+