നടി ജയമാലക്കെതിരെയുള്ള കേസ് റദ്ദാക്കി

കുറ്റപത്രം വൈകിയതിനെക്കുറിച്ചുള്ള വിശദീകരണം കുറ്റപത്രം നല്‍കപ്പെട്ടിരിക്കുന്ന റാന്നി മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ച് കേസ് നടപടികളുമായി അന്വേഷണ സംഘത്തിന് മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സ്ത്രീകള്‍ക്ക് ദര്‍ശനം നടത്തുന്നതിന് കടുത്ത നിയന്ത്രണമുള്ള ശബരിമലയില്‍ താന്‍ ദര്‍ശനം നടത്തിയതായും അയ്യപ്പവിഗ്രഹത്തില്‍ തൊട്ടതായും ജയമാല വെളിപ്പെടുത്തിയിരുന്നു. ഇതാണ് വിവാദമായത്.
പ്രമുഖ ജ്യോതിഷി പരപ്പനങ്ങാടി ഉണ്ണികൃഷ്ണപണിക്കര്‍ നേരത്തെ ദേവപ്രശ്‌നത്തിലൂടെ ശബരിമലയില്‍ സ്ത്രീസാന്നിധ്യമുണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. തന്റെ വെളിപ്പെടുത്തല്‍ സാധൂകരിക്കാനായി ഉണ്ണികൃഷ്ണപണിക്കരും ജയമാലയും ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. 2006 ലാണ് വിവാദ സംഭവങ്ങള്‍ ഉണ്ടായത്. കേസില്‍ ക്രൈംബ്രാഞ്ച് റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.












Click it and Unblock the Notifications