ഇന്ത്യാവിഷന് കുഞ്ഞാലിക്കുട്ടിയുടെ വക്കീല്‍നോട്ടീസ്
മലപ്പുറം: മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ഇന്ത്യാവിഷന്‍, കൈരളി ചാനലുകള്‍ക്ക് മാനനഷ്ടക്കേസില്‍ വക്കീല്‍ നോട്ടീസ് അയച്ചു.
കുഞ്ഞാലിക്കുട്ടിയ്ക്കും മകനും ഖത്തില്‍ 450 കോടിരൂപയുടെ ഉരുക്കുഫാക്ടറിയുണ്ടന്ന പരാതിയിയില്‍ വിജിലന്‍സ് കേസെടുത്തുവെന്ന വാര്‍ത്ത സംപ്രേഷണം ചെയ്തതിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ദേശാഭിമാനി പത്രത്തിനെതിരെയും നോട്ടീസ് അയച്ചിട്ടുണ്ട്. അഭിഭാഷകന്‍ കെ രാജേന്ദ്രന്‍ മുഖേനയാണ് നോട്ടീസ് അയച്ചിരിക്കു്‌നനത്.
ആരോപണം പിന്‍വലിച്ച് മാപ്പുപറയാത്ത പക്ഷം ഒരോ കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു. പെയ്ഡ് ന്യൂസാണെന്നതിനാല്‍ തിരഞ്ഞെടുപ്പു ചട്ട ലംഘനമാണെന്ന പേരില്‍ തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കുന്നതിനെക്കുറിച്ച് അടുത്തദിവസം തീരുമാനിക്കുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ ചാനലിനെതിരേ ഇത് രണ്ടാം തവണയാണു പി കെ കുഞ്ഞാലിക്കുട്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്നത്. ഒരു മാസം മുമ്പ് ഐസ്‌ക്രീം വാണിഭക്കേസ് വാര്‍ത്തയുടെ പേരിലും ഇന്ത്യാവിഷനെതിരേ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.












Click it and Unblock the Notifications