വിഎസിന്റെ പരാമര്‍ശം: കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി
പാലക്കാട്: മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ലതികാ സുഭാഷിനെതിരെ വി എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോയ്ക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. വി എസ് പാലക്കാട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ സിഡിയും റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
വി എസ് അപകീര്‍ത്തികരമായ രീതിയില്‍ പരാമര്‍ശം നടത്തിയെന്നു കാണിച്ച് ബുധനാഴ്ചയാണ് ലതിക തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്. പരാതി സ്വീകരിച്ച കമ്മിഷന്‍ പാലക്കാട് കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു.
തെറ്റായ അര്‍ത്ഥം വരുന്ന ദ്വയാര്‍ത്ഥപ്രയോഗത്തിലൂടെ തന്നെ വ്യക്തിഹത്യ നടത്താന്‍ വി എസ് ശ്രമിച്ചു എന്നാണ് ലതികാ സുഭാഷിന്റെ പരാതിയില്‍ പറയുന്നത്. ഇത്തരം പരാമര്‍ശങ്ങളിലൂടെ എതിര്‍ സ്ഥാനാര്‍ത്ഥിയായ തന്നെ അപമാനിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും ലതികയുടെ പരാതിയില്‍ പറയുന്നുണ്ട്.
അതിനാല്‍ തെരഞ്ഞെടുപ്പ് ചട്ടത്തിലെ വകുപ്പുകള്‍ പ്രകാരം അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും ലതിക കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെ ലതിക പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ ഏപ്രില്‍ 30ന് തെളിവെടുപ്പ് നടത്തും.












Click it and Unblock the Notifications