ഒബാമയുടെ സുഹൃത്ത് വ്യഭിചാരക്കേസില്‍ അറസ്റ്റില്‍

റോബര്‍ട്ട് റിച്ചാര്‍ഡ് ടിറ്റ്‌കോമ്പ് എന്ന നാല്‍പ്പത്തിനാലുകാരനെയാണ് ഹൊനാലുലു പൊലീസ് പിടികൂടിയത്. ബുദ്ധിപരമായ നീക്കത്തിലൂടെയാണ് പൊലീസ് ഇയാളെ കുരുക്കിയത്.
വേഷപ്രച്ഛന്നനായി എത്തിയ ഒരു പൊലീസ് ഓഫീസറെ ഇയാള്‍ സെക്‌സിന് വേണ്ടി പ്രലോഭിപ്പിയ്ക്കുകയും ഒടുക്കം ഇയാള്‍ പൊലീസ് വലയില്‍ ആവുകയുമായിരുന്നു. 500 ഡോളര്‍ പിഴയൊടുക്കി റിച്ചാര്‍ഡ് പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിതനായിട്ടുണ്ടെങ്കിലും അടുത്തമാസം കോടതിയില്‍ ഹാജരാവേണ്ടതുണ്ട്.
ഹൈസ്‌കൂള്‍ കാലം മുതല്‍ ഒബാമയുടെ അടുത്ത കൂട്ടുകാരനാണത്രേ റിച്ചാര്‍ഡ്. ഹവായില്‍ അവധിദിനങ്ങള്‍ ആഘോഷിക്കാന്‍ പോകാറുള്ള ഒബാമ പലവട്ടം ഇയാളുടെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications