കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗികപീഡനം: ബര്‍ലുസ്‌കോണിയുടെ വിചാരണ തുടങ്ങി

  • By Lakshmi
Google Oneindia Malayalam News

Berlusconi
റോം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന കേസില്‍ ഇറ്റലി പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണിക്കെതിരായ വിചാരണ തുടങ്ങി. ബുധനാഴ്ച അല്പ നേരം വാദം കേട്ടശേഷം കോടതി കേസ് മെയ് 31ലേക്കു മാറ്റിവച്ചു.

മൊറോക്കൊക്കാരിയായ നിശാ ക്ലബ് നര്‍ത്തകി കരീമ എല്‍ മഹ്രൂഗുമായി(റൂബി ഹാട്സ്റ്റീലര്‍) ബെര്‍ലുസ്‌കോണി അവിഹിത ബന്ധം പുലര്‍ത്തി എന്ന ആരോപണമാണ് കേസിനടിസ്ഥാനം. തനിയ്ക്ക് ബര്‍ലുസ്‌കോണി വിലയേറിയ സമ്മാനം തന്നുവെന്ന് കരീമ വെളിപ്പെടുത്തിയതോടെയാണ് പ്രശ്‌നം കൊഴുത്തത്.

റൂബി എന്നറിയപ്പെടുന്ന കരീമയ്ക്കു 17 വയസ്സു തികയുംമുമ്പ് പതിമ്മൂന്നു തവണ ബെര്‍ലുസ്‌കോണി അവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്നാണു പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. വെന്നും മാസത്തില്‍ മൂന്നുമാസത്തിനുള്ളില്‍ 53 തവണ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടുവെന്നും ഇത്രതന്നെ തവണ കുട്ടിയ്ക്ക് പണം നല്‍കിയെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു.

ബെര്‍ലുസ്‌കോണിയും കരീമയും ആരോപണം നിഷേധിക്കുന്നുണ്ട്. ഇരുവരും ബുധനാഴ്ച കോടതിയില്‍ ഹാജരായില്ല. ആരോപണം തെളിയിക്കപ്പെട്ടാല്‍ ബെര്‍ലുസ്‌കോണിക്കു 15 വര്‍ഷത്തെ തടവുശിക്ഷ വരെ ലഭിച്ചേക്കും. എന്നാല്‍ കേസിലെ വിചാരണ ഏറെനാള്‍ നീണ്ടുപോകുമെന്നാണ് സൂചന.

മറ്റു നാലു കേസുകളില്‍ ബെര്‍ലുസ്‌കോണിക്കെതിരെ വിചാരണ പുരോഗമിക്കുന്നുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ഇദ്ദേഹം അടുത്തിടെ കോടതിയില്‍ ഹാജരായിരുന്നു.

English summary
The trial of Italian Premier Silvio Berlusconi on charges of sex with a minor and abuse of power opened on Wednesday. which lasted less than 10 minutes and was adjourned until May 31.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X