കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

9കാരിയെ പീഡിപ്പിച്ച 4 വിദ്യാര്‍ഥികള്‍ പിടിയില്‍

  • By Ajith Babu
Google Oneindia Malayalam News

മുംബൈ: ഒമ്പതുകാരിയായ സഹപാഠിയെ മാനഭംഗപ്പെടുത്തിയ അനാഥരായ നാല് സ്‌കൂള്‍വിദ്യാര്‍ഥികള്‍ പിടിയില്‍. മുന്നൂറിലധികം അനാഥക്കുട്ടികള്‍ താമസിച്ചു പഠിക്കുന്ന ബാന്ദ്രയിലെ ഉള്‍പ്രദേശത്തുള്ള സെന്റ് കാതറീന്‍ ഓഫ് സീനിയ സ്‌കൂളിലാണ് സംഭവം.

കുട്ടികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങിനിടെയാണ് ഒരു മാസത്തിലേറെയായി തുടരുന്ന ശാരീരിക പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി തുറന്നു പറഞ്ഞത്. കഴിഞ്ഞ മാര്‍ച്ച് മാസം സ്‌കൂള്‍ വളപ്പിലുള്ള കെട്ടിടത്തില്‍ വെച്ച് പീഡിപ്പിയ്ക്കുകയാണെന്ന് കുട്ടി വെളിപ്പെടുത്തി.

മൂന്ന്, നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പൊലീസ് ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കുട്ടികളെ എല്ലാവരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പെണ്‍കുട്ടി പീഡനത്തിനിരയായ കാര്യം ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
Four minor orphans have been arrested for allegedly raping their nine-year-old schoolmate at the premises of a shelter attached with the educational institute in suburban Bandra, police said today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X