ജയയുടെ തട്ടകത്തില്‍ വടിവേലുവിന് ചെരിപ്പേറ്

ജയലളിതയുമായ സഖ്യമുള്ള ഡിഎംഡികെ നേതാവ് വിജയകാന്തിനെതിരെ ആഭാസപദപ്രയോഗം നടത്തിയതാണ് ചെരിപ്പേറിന് കാരണമായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ചെരിപ്പുകള്‍ വടിവേലുവിന്റെ പുറത്താണ് കൊണ്ടതെന്ന് പൊലീസ് അറിയിച്ചു.
ചെരുപ്പെറിഞ്ഞതെന്ന് പറയപ്പെടുന്ന രണ്ട് ഡിഎംഡികെ പ്രവര്‍ത്തകരെ ഡിഎംകെക്കാര്‍ പിടികൂടി. അത്യാവശ്യം കൈകാര്യം ചെയ്തതിന് ശേഷമാണ് ഇവരെ പൊലീസിന് കൈമാറിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രകോപിതരായ ഡിഎംകെ പ്രവര്‍ത്തകര്‍ വിജയകാന്തിന്റെ ഫാന്‍സ് അസോസിയേഷന്‍ ഓഫീസ് അടിച്ചുതകര്‍ത്തു. സംഘര്‍ഷാവസ്ഥനിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് പൊലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications