Get Updates
Get notified of breaking news, exclusive insights, and must-see stories!

സായി ബാബയുടെ നിലയില്‍ പുരോഗതി

Sathya Aai Baba
പുട്ടപര്‍ത്തി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സത്യസായി ബാബയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായമുണ്ടെങ്കിലും ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തില്‍ ആശാവഹമായ മാറ്റമുണ്ടായിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ബാബ ഇപ്പോഴും വെന്റിലേറ്ററില്‍ത്തന്നെയാണ്. ഹൃദയമിടിപ്പ് സാധാരണ നിലയിലായിട്ടുണ്ട്. വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടു തുടങ്ങിയതിനെത്തുടര്‍ന്ന് ഡയാലിസിസ് ചെയ്യുന്നത് കുറച്ചു-ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറും പ്രത്യേക മെഡിക്കല്‍സംഘം മേധാവിയുമായ ഡോക്ടര്‍ എ.എന്‍. സഫായ പറഞ്ഞു.

ബാബയുടെ ആരോഗ്യനില മെച്ചപ്പെടുന്നുവെന്ന വാര്‍ത്ത വന്നതോടെ പുട്ടപര്‍ത്തി സാധാരണനിലയിലേക്ക് മടങ്ങിത്തുടങ്ങി. വ്യാഴാഴ്ച ഇവിടെ കടകള്‍ ഭാഗികമായി തുറന്നു. നേരത്തേ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചിട്ടില്ല.

പക്ഷേ ബാബയെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുത്രിയുടെ ചുറ്റിനും മാത്രമേ ഇപ്പോള്‍ കര്‍ശനമായി അതു നടപ്പാക്കുന്നുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+