ലതിക മാപ്പു പറയണം: സിപിഎം
പാലക്കാട്: മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ലതിക സുഭാഷിനെതിരെ സിപിഎം പാലക്കാട് ജില്ലാ നേതൃത്വം രംഗത്തെത്തി. പ്രശസ്തിക്കുവേണ്ടി എന്തും പറയാന്‍ മടക്കാത്തവരാണ് ലതിക സുഭാഷെന്നും നേതൃത്വം ആരോപിച്ചു.
തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള പണം നല്‍കിയത് ലൈംഗിക പീഢനത്തിനിരയായി മരിച്ച ശാരി എസ് നായരുടെ മകളാണെന്ന ലതികയുടെ പ്രസ്താവന ശുദ്ധ അസംബന്ധമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്നും നേതൃത്വം ആരോപിച്ചു. ഇക്കാര്യത്തില്‍ ലതിക മാപ്പു പറയണമെന്നും സിപിഎം ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള പണം നല്‍കിയിട്ടില്ലെന്ന് ലതികയുടെ പിതാവ് സുരേന്ദ്രന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വീട്ടിലെത്തിയപ്പോള്‍ നൂറ് രൂപ സംഭാവന മാത്രമാണ് നല്‍കിയതെന്നും ഇത് കെട്ടിവെയ്ക്കാനുള്ള പണമായി തെറ്റിദ്ധരിപ്പിയ്ക്കുകയായിരുന്നുവെന്നും സുരേന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications