കൈവെട്ട് കേസ്: എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

കേസിലെ വിദേശബന്ധമുള്‍പ്പെടെയുളള കാര്യങ്ങള്‍ തുടരന്വേഷണത്തില്‍ ഉള്‍പ്പെടുത്തുമെന്ന് എന്‍ഐഎ വ്യക്തമാക്കി. കേസില്‍ തുടരന്വേഷണം വേണമെന്നും എന്‍.ഐ.എ കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതികളുടെ വിദേശബന്ധവും പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസ്സും പുറത്തുകൊണ്ടുവരുന്നതിനാണ് തുടരന്വേഷണം ആവശ്യമായിരിക്കുന്നതെന്ന് അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചു. പ്രതികളില്‍ ചിലര്‍ സംഭവത്തിനു ശേഷം വിദേശത്തേക്കു കടന്നിരിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ച് 12 നാണ് കേസ് എന്‍.ഐ.എ ഏറ്റെടുത്തത്.
ആദ്യം പോലീസ് അന്വേഷിച്ച കേസില്‍ 54 പ്രതികള്‍ക്കെതിരെ കുറ്റപ്പത്രം സമര്‍പ്പിച്ചിരുന്നു. കേസ് എന്‍.ഐ.എ ഏറ്റെടുത്തതോടെ പോലീസിന്റെ കുറ്റപ്പത്രത്തിന്റെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം ആരംഭിച്ചത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ക്ക് വിദേശബന്ധമുണ്ടെന്നും ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണത്തിന് സംസ്ഥാന പോലീസിന് പരിമിതിയുള്ളതിനാല്‍ കേസ് എന്‍.ഐ.എ ഏറ്റെടുക്കണമെന്ന് ആവശ്യം ശക്തമായതോടെയാണ് കേന്ദ്ര ആഭയന്തരമന്ത്രാലയം കേസ് എന്‍ഐഎക്ക് കൈമാറിയത്.












Click it and Unblock the Notifications