ലതികക്ക് പണം നല്‍കിയിട്ടില്ലെന്ന് ശാരിയുടെ പിതാവ്
കോട്ടയം: മുഖ്യമന്ത്രി വിഎസ്. അച്യുതാനന്ദനെതിരെ മത്സരിക്കുന്ന മലമ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ലതികാ സുഭാഷിന് പത്രികസമര്‍പ്പണത്തിന് കെട്ടിവെക്കാന്‍ പണം നല്‍കിയിട്ടില്ലെന്ന് കിളിരൂര്‍ കേസില്‍ പീഡനത്തിനിരയായി മരിച്ച ശാരിയുടെ പിതാവ് സുരേന്ദ്രനാഥ്.
ലതിക വീട്ടിലെത്തിയപ്പോള്‍ നൂറ് രൂപ സംഭാവന നല്‍കുക മാത്രമാണുണ്ടായത്. പക്ഷേ, തന്നെ കരുവാക്കി രാഷ്ട്രീയ മുതലെടുപ്പിന് ലതികയും കൂട്ടരും ശ്രമിക്കുകയാണെന്നും പത്രത്തില്‍ ഇത് സബന്ധിച്ച്‌വാര്‍ത്ത കണ്ടപ്പോള്‍ മാത്രമാണ് ഇതിന് പിന്നിലെ മറ്റ് ലക്ഷ്യങ്ങളെക്കുറിച്ച് തനിക്ക് ബോധ്യം വന്നതെന്നും സുരേന്ദ്രനാഥ് കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി വി.എസിനോട് തങ്ങള്‍ക്ക് ഒരു പരാതിയുമില്ലെന്നും സുരേന്ദ്രനാഥ് അറിയിച്ചു.
ശാരിയുടെ മകള്‍ നല്‍കിയ പണമാണ് പത്രിക സമര്‍പ്പണത്തിന് ഉപയോഗിച്ചെന്നും യുഡിഎഫും ലതികയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആരംഭത്തില്‍ തന്നെ അവകാശപ്പെട്ടിരുന്നു.












Click it and Unblock the Notifications