റൗഫിന് മറുപടി നല്‍കാന്‍ സമയമില്ല: കുഞ്ഞാലിക്കുട്ടി

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ ഇനിയും ഇത്തരം ആരോപണങ്ങള്‍ ഉയരും. തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനില്ലാത്തതിനാല്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ ആരോപണവുമായി എല്‍ഡിഎഫ് രംഗത്തുവരികയാണ്.
തിരഞ്ഞെടുപ്പില്‍ അവസാന നിമിഷം ആരോപണങ്ങള്‍ ഉന്നയിക്കുന്നതു തന്നെ പരാജയഭീതിയിലാണ്. സംസ്ഥാനത്തു യുഡിഎഫിനു അനുകൂലമായ തരംഗമാണുള്ളത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റും-കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചില വ്യക്തികളെ ക്രൂശിക്കുക എന്നതാണു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ രീതി. എന്നാല്‍ യുഡിഎഫ് ഒരിക്കലും വ്യക്തിഹത്യ നടത്തില്ല. രണ്ടുരൂപയ്ക്ക് അരി നല്‍കിയെന്നാണ് എല്‍ഡിഎഫ് വഴിനീളെ ബോര്‍ഡ് വച്ചിരിക്കുന്നത്. എന്നാല്‍ എവിടെയാണു രണ്ടുരൂപയ്ക്ക് അരി നല്‍കിയതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.












Click it and Unblock the Notifications