അച്യുതന് വോട്ട് ചെയ്യില്ല: സോഷ്യലിസ്റ്റ് ജനത
പാലക്കാട്: ചിറ്റൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.അച്യുതനു വോട്ട് ചെയ്യില്ലെന്നു സോഷ്യലിസ്റ്റ് ജനത സംസ്ഥാന സെക്രട്ടറി കെ. കൃഷ്ണന്‍ കുട്ടി. സോഷ്യലിസ്റ്റ് ജനതയുടെ വോട്ട് വേണ്ടെന്ന് അച്യുതന്‍ പറഞ്ഞിട്ടുണ്ടെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.
വേണ്ടെന്നു പറഞ്ഞവര്‍ക്ക് എന്തിനു വോട്ട് ചെയ്യണം. പ്രശ്‌നത്തില്‍ യുഡിഎഫ് നേതൃത്വം ഇടപെട്ടിട്ടില്ല. അച്യുതനു വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല- ഒരു ചാനല്‍ പരിപാടിയില്‍ കൃഷ്ണന്‍ കുട്ടി പറഞ്ഞു.
സീറ്റ് വിഭജനത്തില്‍ മുന്നണി തീരുമാനം നടപ്പായില്ലെന്നും കൃഷ്ണന്‍കുട്ടി കുറ്റപ്പെടുത്തി. ചിറ്റൂര്‍, മട്ടന്നൂര്‍ സീറ്റുകളെച്ചൊല്ലി കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് ജനത തര്‍ക്കം നിലനിന്നിരുന്നു.












Click it and Unblock the Notifications