സിഡിയ്ക്ക് വേണ്ടി തര്‍ക്കം; 15കാരന് കുത്തേറ്റു
തിരുവനന്തപുരം: സിഡിയ്ക്ക് വേണ്ടിയുള്ള തര്‍ക്കത്തിനൊടുവില്‍ പതിനഞ്ചുകാരനു കുത്തേറ്റു. ഇടതു കൈയ്ക്ക് സാരമായ പരിക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമാതുറ സ്വദേശി ഷാജഹാനാ(15)ണ് കുത്തേറ്റത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. ഷാജഹാന്റെ ബന്ധുവും അയല്‍വാസിയുമായ 18കാരനാണ് കുത്തിയതെന്നാണ് കഠിനംകുളം പോലീസ് പറയുന്നത്. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരമൊന്നും പോലീസിന് ലഭിച്ചിട്ടില്ല.
അക്രമം നടന്നതായി ബന്ധുക്കള്‍ പോലീസില്‍ വിവരം അറിയിച്ചതല്ലാതെ പരാതി നല്‍കിയിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് കഠിനകുളം പോലീസ് പറഞ്ഞു.












Click it and Unblock the Notifications